സഹകരണ മേഖലയുടെ ചരിത്രം അനാവരണം ചെയ്ത് സഹകരണ ചരിത്രാലേഖനം

[mbzauthor]

Koസഹകരണ മേഖലയുടെ ചരിത്രം അനാവരണം ചെയ്യുന്ന ദൃശ്യാവിഷ്‌കാരം ഒരുക്കി ജവഹര്‍ സഹകരണ ഭവന്‍. മൂന്ന് നിലകളിലായി 300 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സഹകരണ സംഘം എന്ന ആശയം അവതരിപ്പിച്ച റോബര്‍ട്ട് ഓവന്റെ ചിത്രവും ചരിത്രവും മുതല്‍ സഹകരണ മേഖലയുടെ ഏറ്റവും പുതിയ ഇടപെടല്‍ വരെ ചിത്രങ്ങളിലുണ്ട്. പഞ്ചവല്‍സര പദ്ധതികളുടെ വിശദാംശങ്ങളും അതില്‍ സഹകരണ മേഖലയിലെ പദ്ധതികളും വിശദമാക്കിയ കുറിപ്പുകളും ചിത്രങ്ങളായി സ്ഥാപിച്ചിട്ടുണ്ട്.

മൂന്ന് നിലകളിലായുള്ള ചിത്രങ്ങളിലൂടെ ലോക സഹകരണ ചരിത്രം പൂര്‍ണമായും അനാവരണം ചെയ്യപ്പെടുന്നു. ലോകത്തിലെ സഹകരണ രംഗത്തെ അതികായന്മാര്‍, ദാര്‍ശനികന്മാര്‍ അവരുടെ കാലഘട്ടം, അവര്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ അവരുടെ സംഭാവനകള്‍ തുടങ്ങിയ വിശദാംശങ്ങളും ഇവിടെ നിന്നും മനസിലാക്കാം. കേരളത്തിലെ സഹകരണ മന്ത്രിമാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ കാലത്തും സഹകരണ മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍, മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍, സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ എല്ലാം ജവഹര്‍ ഭവനിലെ ചുമരുകളില്‍ സ്ഥാനം പിടിച്ചു.

സഹകരണ മേഖലയുടെ ഉദയം മുതല്‍ ചരിത്രവും ചിത്രവും ഉള്‍ക്കൊള്ളുന്ന ഒരു ദൃശ്യാവിഷ്‌കാരമാണ് സഹകരണ ഭവനില്‍ ഒരുക്കിയിട്ടുള്ളതെന്ന് സഹകരണ ചരിത്രാലേഖനം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കാലവും ചരിത്രവുമുള്ള കാലം വരെ സഹകരണ മേഖലയുടെ ചരിത്രം മനസിലാക്കാന്‍ ഇവിടെ എത്തുന്നവര്‍ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയുടെ വികാസ പരിണാമങ്ങള്‍, പ്രാദേശികവും ദേശീയവുമായ ചരിത്രം, ലോകത്ത് സഹകരണ മേഖല നടത്തിയ ഇടപെടലുകളുടെ ചരിത്രം തുടങ്ങിയവയൊക്കെ ഈ ചിത്രങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും അറിവു പകരുന്നതിനും ഇത് ഉപകരിക്കും.

സഹകരണ മേഖല കൈകാര്യം ചെയ്തിട്ടുള്ള ഓരോ വിഷയങ്ങളും പഠിക്കാന്‍ മാത്രമല്ല ദാര്‍ശനികന്മാരുടെ ഇടപെടലുകളുടെ ചരിത്രവും വ്യക്തമാക്കുന്ന ബൃഹത്തായ സംരംഭമാണ് ജവഹര്‍ സഹകരണ ഭവനിലെ സഹകരണ ചരിത്രാലേഖനമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയില്‍ സഹകരണ സര്‍വ്വകലാശാല തന്നെ സ്ഥാപിക്കേണ്ടി വന്നാല്‍ അതിനു സഹായകമായ രീതിയിലുള്ള ഇടപെടലാണിതെന്നും മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷയായിരുന്നു. രജിസ്ട്രാര്‍ പി.ബി. നൂഹ് സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. അഞ്ച് നിലകളുള്ള സഹകരണ ഭവനില്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നിലകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

[mbzshare]

Leave a Reply

Your email address will not be published.