സഹകരണ മേഖലയിൽ 1800 ഓണചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി: എല്ലാ സംഘങ്ങളുടെയും ഉൽപ്പന്നങ്ങൾക്കായി പൊതു ബ്രാൻഡ്നായുള്ള നടപടികൾ വൈകാതെ പൂർത്തിയാകുമെന്നും മന്ത്രി.

adminmoonam

സംസ്ഥാനത്ത് കോവിഡ് കാലത്തും സഹകരണമേഖലയിൽ 1800 സഹകരണ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾകു പൊതുവിപണി കണ്ടെത്താനായി പൊതുവായ ബ്രാൻഡിന്റെ നടപടികൾ പൂർത്തിയായി വരുന്നതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മൂന്ന് സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ കൺസ്യൂമർഫെഡ് ത്രിവേണി ബ്രാൻഡിൽ പുറത്തിറക്കുന്ന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ നാലുവർഷം കൊണ്ട് കൺസ്യൂമർഫെഡിലെ അഴിമതി തുടച്ചുമാറ്റാൻ കഴിഞ്ഞതായി മന്ത്രി അവകാശപ്പെട്ടു. വിപണിയിൽ സജീവമായി ഇടപെടാനും വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർഫെഡിന് സാധിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!