സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

adminmoonam

രാജ്യത്തെ സഹകരണബാങ്കുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അർബൻ സഹകരണ ബാങ്കുകളേയും മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളെയുമാണ് ആദ്യഘട്ടത്തിൽ ബില്ലിന്റെ പരിധിയിൽ കൊണ്ടുവരുന്നത് എന്നറിയുന്നു. നിക്ഷേപങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് നിയമനിർമാണം കൊണ്ടുവന്നതെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. സഹകരണ സ്ഥാപനങ്ങളുടെ മേധാവികളെ നിശ്ചയിക്കുന്നതിനും മാനദണ്ഡം കൊണ്ടുവന്നിട്ടുണ്ട്. ഒപ്പം സഹകരണ ബാങ്കുകൾക്ക് കടം എഴുതിത്തള്ളാൻ പുതിയ ചട്ടങ്ങളും ബാധകമാക്കി. പ്രവർത്തനം മോശമായ സഹകരണബാങ്കുകൾ വേണമെങ്കിൽ ആർ.ബി.ഐ കു ഏറ്റെടുക്കാം എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകരിച്ച ബില്ലിലുള്ളത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മൂന്നാംവഴി റിപ്പോർട്ട് ചെയ്തിരുന്നു.

വൈകാതെ സഹകരണ മേഖലയിലെ മുഴുവൻ ബാങ്കുകളിലേക്കും ഈ നിയന്ത്രണം വരും എന്നാണ് അറിയാൻ സാധിക്കുന്നത്. പഞ്ചാബ്- മഹാരാഷ്ട്ര സഹകരണബാങ്കിൽ കഴിഞ്ഞവർഷം ഉണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ആണ് പുതിയ നിയമനിർമ്മാണമെന്ന് പറയുന്നുണ്ടെങ്കിലും രാജ്യത്തെ സഹകരണമേഖലയെ കൈപ്പിടിയിൽ ഒതുക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാരിനു ഉള്ളതെന്ന് സഹകാരികൾ ആരോപിക്കുന്നു.

Leave a Reply

Your email address will not be published.