സഹകരണ ബാങ്കുകളിലെ വായ്പയ്ക്ക് 4.86ലക്ഷം കടാശ്വാസം

[email protected]

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ പാലക്കാട് ജില്ലയിലെ വിവിധ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പയ്ക്ക് 4.86 ലക്ഷം രൂപ കടാശ്വാസമായി അനുവദിച്ചു. 14 കര്‍ഷകര്‍ക്കാണ് ഈ സഹായം ലഭിച്ചത്. പ്രാഥിമക സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുത്ത 13 കര്‍ഷകര്‍ക്ക് 4,48,500 രൂപയും ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വായ്പയെടുത്ത ഒരു കര്‍ഷകന് 37,500 രൂപയു കടാശ്വാസം അനുവദിച്ചതായി പാലക്കാട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. കടാശ്വാസം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കുകളുടെ ഹെഡ് ഓഫീസിന്റേയും ശാഖകളുടേയും നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published.