സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപപ്പലിശ വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ സഹകരണബാങ്കുകളും സംഘങ്ങളും നിക്ഷേപത്തിനു നല്‍കിവരുന്ന പലിശനിരക്ക് വര്‍ധിപ്പിച്ചു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെവരെയുള്ള നിക്ഷേപത്തിനു ഇപ്പോഴത്തെ 7.75 ശതമാനം പലിശയില്‍ നിന്നു 8.25 ശതമാനം പലിശ നല്‍കും. രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപത്തിനു 7.75 ശതമാനം പലിശ നല്‍കുന്നത് എട്ടു ശതമാനമാക്കും. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് അര ശതമാനം അധികപലിശയും നല്‍കും.
സഹകരണമേഖലയിലെ പലിശ നിര്‍ണയിക്കുന്നതിനായുള്ള ഉന്നതതലസമിതി സഹകരണമന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച മലപ്പുറം ഗസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്നാണു പലിശ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. റിസര്‍വ് ബാങ്ക് നിലവിലെ ബാങ്ക് നിരക്കില്‍ വര്‍ധന വരുത്തിയതും സംസ്ഥാനത്തു സഹകരണ നിക്ഷേപ സമാഹരണയജ്ഞം തുടങ്ങിയതും പരിഗണിച്ചാണു നിക്ഷേപപ്പലിശ കൂട്ടാന്‍ തീരുമാനിച്ചത്. കേരള ബാങ്കിന്റെ നിക്ഷേപത്തിലും ഇതിനുസരിച്ച് വര്‍ധന വരുത്തിയിട്ടുണ്ട്.
നിക്ഷേപത്തിന്റെയും പലിശയുടെയും വിശദവിവരം താഴെക്കൊടുത്ത പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു: