സഹകരണ ബാങ്കിംഗ് മേഖലയിൽ ആധുനിക സേവനങ്ങൾ ഉറപ്പാക്കണമെന്ന് എം.കെ. രാഘവൻ എം.പി.

adminmoonam

ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റിയ സഹകരണ മേഖല ഇന്ന് സാധാരണക്കാരുടെ അത്താണിയായി മാറിക്കഴിഞ്ഞെന്നും ഇത് സംരക്ഷിക്കാൻ ഭരണസമിതിയും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും എം.കെ രാഘവൻ എം.പി ഓർമിപ്പിച്ചു.മത്സാരാധിഷ്ഠിത ബാങ്കിംഗ് രംഗത്ത് ആധുനിക സേവനങ്ങള്‍ നല്‍കുന്നതില്‍ വിമുഖത കാണിച്ചാല്‍ മേഖലയില്‍ നിന്നും പിന്‍തളളപ്പെടുമെന്നും  -നിലവില്‍ ബാങ്കിംഗ് ഇടപാടുകള്‍ കൂടുതലായി നടത്തുന്നത് യുവസമൂഹമാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് ബാങ്കിംഗ് പ്രവര്‍ത്തനങ്ങല്‍ നടക്കുന്ന കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന പ്രസ്ഥാനമായി ഉയരാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഫറോക്ക് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് അരീക്കാട് ശാഖ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
പുതിയ ശാഖയിലെ കോർ ബാങ്കിംഗ് ,മറ്റ് ആധുനിക ബാങ്കിംഗ് സജ്ജീകരണങ്ങളുടെ ഉൽഘാടനവുംം ആദ്യ നിക്ഷേപം സ്വീകരിക്കലും പ്രഥമ പ്രസിഡന്റ് എം.സി മായിൻഹാജി നിർവ്വഹിച്ചു. സ്വൈപ്പിംഗ് മെഷീൻ വിതരണോദ്ഘാഘാടനം അസി: രജിസ്ട്രാർ എൻ.എം. ഷീജ നിർവ്വഹിച്ചുു.

വി.കെ.സി മമ്മദ് കോയ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡന്റ് പി.എ വാരിദ്, കോർപ്പറേഷൻ കൗൺസിലർമാരായ എം. കുഞ്ഞാമുട്ടി, എസ്.വിഷമീൽ തങ്ങൾ, കെ.എം റഫീഖ്, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി മാസ്റ്റർ, നല്ലളം കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡൻറ് യു.പോക്കർ ,ഫറോക്ക് സർവീസ് ബാങ്ക് വൈസ് പ്രസിഡന്റ്  ടി.കെ സേതുമാധവൻ,   ഡയരക്ടർമാരായ കെ.എ വിജയൻ ,കെ.കെ ആലിക്കുട്ടി മാസ്റ്റർ, സി. ഫൽഗുണൻ, എൻ. രത്നാകരൻ, കെ. കോയക്കുട്ടി, വി.സി അബ്ദുൽ കരീം, വീരാൻ വേങ്ങാട്ട്, കെ. ഗോപി ,കെ. ലൈല,തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളായ എം. മുഹമ്മദ് കോയ ഹാജി, ടി.കെ അബ്ദുൽ ഗഫൂർ, കെ.പി അബ്ദുറഹിമാൻ,ശശിധരൻ നാരങ്ങയിൽ ,വി.വി രവീന്ദ്രൻ, സി. ദേവരാജൻ ,ബഷീർ കുണ്ടായിത്തോട്, എം.എം മുസ്തഫ, കെ.എം ഹനീഫ, അജയ് ഘോഷ്, സ്റ്റാഫ് സിക്രട്ടറി മജീദ് അമ്പലം കണ്ടി, തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് ജനറൽ മാനേജർ കെ.രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ വിജയൻ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.