സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന മികവിന് കേരള ബാങ്കിന് ദേശീയതലത്തില്‍ അവാര്‍ഡ്

Deepthi Vipin lal

നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ദേശീയതലത്തില്‍ പ്രഥമ സ്ഥാനം കേരള ബാങ്കിന് ലഭിച്ചു. ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനം, വിഭവസമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങള്‍ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവര്‍ത്തനങ്ങള്‍, കുടിശ്ശിക നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം, വിവേകപരമായ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശപാലന രീതി, മികച്ച ലാഭനേട്ടം, ഭരണ നൈപുണ്യം, വിവര സാങ്കേതിക വിദ്യയിലും കമ്പ്യൂട്ടറൈസേഷനിലും ഉണ്ടായ നേട്ടങ്ങള്‍, നേതൃത്വപാടവം തുടങ്ങിയവ പരിഗണിച്ചാണ് പ്രവര്‍ത്തന മികവിനുള്ള പ്രഥമസ്ഥാനം കേരള ബാങ്കിന് ദേശീയതലത്തില്‍ ലഭിച്ചത്.

സംസ്ഥാന സഹകരണ ബാങ്കുകളുടെ വികസനം പ്രത്യേകിച്ച് സഹകരണ മേഖലയിലെ വായ്പാ വിതരണത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കിയാണ് സംസ്ഥാന സഹകരണ ബാങ്കുകളുടെ അപ്പെക്‌സ് ഫെഡറേഷനായ NAFSCOB ന്റെ പ്രവര്‍ത്തനം. 1964 ല്‍ സ്ഥാപിതമായ ഈ സംഘടന 1982-83 മുതല്‍ സഹകരണ ബാങ്കിംഗ് രംഗത്തെ മികവിന് വിവിധ മേഖലയ്ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published.