സഹകരണ പ്രസ്ഥാനത്ത തകർക്കാനാവില്ല: കെ.പി മോഹനൻ എം.എൽ.എ

moonamvazhi

ജനവിശ്വാസത്തിൻ്റെ അടിത്തറയിൽ പടുത്തുയർത്തിയ സഹകരണ പ്രസ്ഥാനത്തെ ആരു വിചാരിച്ചാലും തകർക്കാനാവില്ലെന്ന് കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു.

വടകര ബ്ലോക്ക് എംപ്ലോയീസ് കോ. ഓപ്പറേറ്റീവ് സൈറ്റിയുടെ വെള്ളികുളങ്ങര ബ്രാബിൻ്റെ ദശവാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിൻ്റെ നവീകരിച്ച കെട്ടിടത്തിൻ്റേയും പ്രവർത്തന സമയം രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയായി ദീർഘിപ്പിച്ചതിൻ്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.

സംഘം പ്രസിഡണ്ട് കെ.ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വടകര ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ കെ.പി.ഗിരിജ കുടുംബശ്രീ വായ്പാ വിതരണവും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജിത്ത് ഒഞ്ചിയം ഗവ.യു.പി സ്കൂളിനുള്ള സൊസൈറ്റിയുടെ ഉപഹാരമായ സൗണ്ട് സിസ്റ്റത്തിൻ്റെ വിതരണവും നിർവഹിച്ചു. യൂണിറ്റ് ഇൻസ്പെക്ടർ (സഹകരണം ) കെ.ടി.കെ സുരേഷ് ബാബു മൈക്രോ എടിഎമ്മിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

PACS അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ , ഓ.കെ ചന്ദ്രി, എൻ.കെ ഗോപാലൻ, രജീഷ് വി.കെ, എം.വി.ദേവദാസൻ, മജീദ് ഹാജി പി.കെ, ബാബു ഒഞ്ചിയം, പി.പി രാജൻ, കോയിറ്റോടി ഗംഗാധരക്കുറുപ്പ് ,ടി.എൻ.കെ ശശീന്ദ്രൻ, വി.പി സുരേന്ദ്രൻ, കെ.മധുസൂദനൻ ,അഷ്റഫ് വട്ടച്ചാലിൽ, വല്ലത്ത് ബാലകൃഷ്ണൻ, ഒഞ്ചിയം ശിവശങ്കരൻ, മത്തത്ത് പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

സൊസൈറ്റി സെക്രട്ടറി പി.രമേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം വൈസ് പ്രസിഡണ്ട് എം.വിജയൻ സ്വാഗതവും ബ്രാഞ്ച് മാനേജർദിഷിരാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.