സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് കക്ഷി രാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കണം; മന്ത്രി കെ. രാധാക്യഷ്ണന്‍

moonamvazhi

സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് കക്ഷി രാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ. രാധാക്യഷ്ണന്‍ പറഞ്ഞു. എറണാകുളം കാലടി ചൊവ്വര സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചൊവ്വര ജംഗ്ഷനില്‍ ബാങ്ക് നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയാണ് സഹകരണ പ്രസ്ഥാനം നിലകൊള്ളുന്നത്. പതിനാറായിരത്തോളം സഹകരണ ബാങ്കുകള്‍ സംസ്ഥാനത്തുണ്ട. ബാങ്കുകളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ വളരെ ശ്രദ്ധിക്കണം – മന്ത്രി പറഞ്ഞു ഭരണസമിതിയെ മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ.എന്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എ.എസ് ഗോപിനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുതിര്‍ന്ന സഹകാരികളെ ആദരിക്കല്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ. എചാക്കോച്ചന്‍ നിര്‍വഹിച്ചു. മികച്ച കര്‍ഷകനെ ആദരിക്കല്‍ സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാര്‍ നിര്‍വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ വി.എച്ച്. ഉബൈദുള്ള,എ.എം. നാസര്‍, എം.പി. അബു, ജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫാന്‍സിസ്, ടി.കെ.സന്തോഷ്, ടി.ഒ. ജോണ്‍സണ്‍, എം.എ. ബൈജു, ടി.വി. രാജന്‍, ജാരിയ കബീര്‍, എം.കെ. മധു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!