സഹകരണ പെന്‍ഷന്‍പദ്ധതി പരിഷ്‌കരിക്കാന്‍ സമിതിയെ നിയമിച്ചു

moonamvazhi

സംസ്ഥാന സഹകരണജീവനക്കാരുടെ സഹകരണ പെന്‍ഷന്‍പദ്ധതി പുന:ക്രമീകരിക്കുന്നതിനെയും പരിഷ്‌കരിക്കുന്നതിനെയുംകുറിച്ചു പഠിക്കാന്‍ റിട്ട. ജില്ലാ ജഡ്ജി ( തിരുവനന്തപുരം ) എം. രാജേന്ദ്രന്‍ നായര്‍ ചെയര്‍മാനായി ഒരു സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സമിതിയോടു നിര്‍ദേശിച്ചിരിക്കുന്നത്.

കേരള സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ പ്രശോഭന്‍ കെ.വി. ( തിരുവനന്തപുരം ), ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ബാലസുബ്രഹ്‌മണ്യന്‍ എന്‍. ( കൊച്ചി ) എന്നിവരാണു സമിതിയിലെ മറ്റംഗങ്ങള്‍. കേരള സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറിയാണു സമിതിയുടെ കണ്‍വീനര്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News