സഹകരണ പഴവര്‍ഗ്ഗ വിപണന കേന്ദ്രം ആരംഭിച്ചു

moonamvazhi

ഗുണമേന്മയുള്ള പഴവര്‍ഗ്ഗങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്കായി എത്തിക്കുന്നതാനായി കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് സഹകരണ പഴവര്‍ഗ്ഗ വിപണന കേന്ദ്രത്തിന് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് വൈ. പ്രസിഡന്റ് കെ.എ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്. മോഹന്‍ ദാസ്, പി.ആര്‍.ശിങ്കാരന്‍, വിനീത സക്‌സേന ഇ.പി.സുരേഷ്, എന്‍.എ.അനില്‍കുമാര്‍, അസി.സെക്രട്ടറി ടി.എസ്.ഹരി, എ.എ.സബീര്‍, കെ.നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

എല്ലാത്തരം പഴവര്‍ഗ്ഗങ്ങളും കുറഞ്ഞ നിരക്കില്‍ മൊത്തമായും ചില്ലറയായും വില്‍ക്കുന്നതിന് പുറമെ ഫ്രഷ് ജൂസ് – കോഫി കോര്‍ണറും രാവിലെ 8 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published.