സഹകരണ എക്‌സ്‌പോ: സ്റ്റാളുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

moonamvazhi

സംസ്ഥാനസര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രിലില്‍ സഹകരണവകുപ്പ് എറണാകുളത്തു നടത്തുന്ന സഹകരണ എക്‌സ്‌പോയില്‍ ശീതീകരിച്ച 300 സ്റ്റാളുകള്‍ ഒരുക്കും. സഹകരണസ്ഥാപനങ്ങള്‍ക്കു എക്‌സ്‌പോയുടെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സ്റ്റാളുകള്‍ ബുക്ക് ചെയ്യാമെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു.

 

ഏപ്രില്‍ 22 മുതല്‍ 30 വരെ ഒമ്പതു ദിവസമാണു എക്‌സ്‌പോ നടക്കുക. മൂന്നു മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള സ്റ്റാളിനു 2700 രൂപ ജി.എസ്.ടി.യടക്കം 17,700 രൂപയാണു വാടക. മൂന്നു മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള സ്റ്റാളിനു 3600 രൂപ ജി.എസ്.ടി.യടക്കം വാടക 23,600 രൂപ വരും. ഓരോ സ്റ്റാളിലും ഒരു സിസ്റ്റം ടേബിളും രണ്ടു കസേരയും മൂന്നു സ്‌പോട്ട്‌ലൈറ്റും രണ്ടുമൂന്നു മേശയും സാധനങ്ങള്‍ വെക്കാനുള്ള റാക്കുകളുമുണ്ടാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!