സഹകരണ ആശുപത്രി ജീവനക്കാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തി

Deepthi Vipin lal

സഹകരണ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നേതൃത്വത്തില്‍ നടന്ന സഹകരണ ആശുപത്രി ജീവനക്കാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കൊല്ലം എന്‍.എസ്. മെഡിലാന്‍ഡ് ക്യാമ്പസില്‍ നടന്ന കണ്‍വന്‍ഷന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. പൊതു ജനാരോഗ്യ മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രികള്‍ക്ക് ആരോഗ്യ മേഖലയ്ക്ക സര്‍ക്കാര്‍ അനുവദിക്കുന്ന ബജറ്റിന്റെ പത്തു ശതമാനം അനുവദിക്കണമെന്നും ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി. എം. വഹീദ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. ഷിബു സ്വാഗതം പറഞ്ഞു. എം. നൗഷാദ് എം.എല്‍.എ , സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി. സജി, ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, യൂണിയന്‍ സംസ്ഥാന സെക്രട്ടറി ബി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ‘സഹകരണ ആശുപത്രി മേഖല: വെല്ലുവിളികളും സാധ്യതകളും’ സെമിനാര്‍ എന്‍. എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. കെ. രാമചന്ദ്രന്‍ പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുജയ അധ്യക്ഷത വഹിച്ചു . സംസ്ഥാനത്തെ 25 സഹകരണ ആശുപത്രികളിലെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപ്, സെക്രട്ടറി മനോഹരന്‍, ജില്ലാ സെക്രട്ടറി എം. എസ്. ശ്രീകുമാര്‍, പ്രസിഡന്റ് പി. ശൈലജകുമാരി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രജീഷ് എന്നിവര്‍ സംസാരിച്ചു. കെ. പി. മുഹമ്മദ് ഇക്ബാല്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍. വര്‍ഷ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News