സഹകരണസംഘം പ്രസിഡന്റുമാരുടെ ഓണ്‍ലൈന്‍ യോഗം തിങ്കളാഴ്ച

moonamvazhi

സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണസംഘം പ്രസിഡന്റുമാരുടെ ഓണ്‍ലൈന്‍ യോഗം മാര്‍ച്ച് 13 നു രാവിലെ 11.30നു സഹകരണമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുമെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു. ഈ യോഗത്തില്‍ എല്ലാ സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും പ്രസിഡന്റുമാരെയും ബന്ധപ്പെട്ട വകുപ്പുജീവനക്കാരെയും അതതു താലൂക്ക് കേന്ദ്രീകരിച്ച് പങ്കെടുപ്പിക്കണമെന്നു എല്ലാ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ക്കും രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി.

ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ), താലൂക്ക് അസി. രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ എന്നിവര്‍ തങ്ങളുടെ ഔദ്യോഗിക ഐ.ഡി.യിലാണു യോഗത്തില്‍ പങ്കെടുക്കേണ്ടതെന്നും മീറ്റിങ് ഐ.ഡി. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരുടെ ഇ-മെയില്‍ വിലാസത്തില്‍ പ്രത്യേകം നല്‍കുമെന്നും സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!