സഹകരണസംഘം ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്ട്രാര്‍ കരടുപദ്ധതി വീണ്ടും സമര്‍പ്പിക്കും
സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ കരടുപദ്ധതി വീണ്ടും സമര്‍പ്പിക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു.
പദ്ധതി നടപ്പാക്കുമ്പോള്‍ സംഘങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തികബാധ്യത പരിശോധിച്ചും ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടിയാലോചിച്ചു അന്തിമച്ചെലവ് നിലവിലെ നിരക്കിനനുസരിച്ചു പുനര്‍നിര്‍ണയിച്ചും പ്രീമിയം തുക നിശ്ചയിച്ചും ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കിയും ഗുണഭോക്തൃവിഹിതം ആവശ്യമുണ്ടെങ്കില്‍ അതു നിശ്ചയിച്ചും കരടുസ്‌കീം വീണ്ടും സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്നു മന്ത്രി അറിയിച്ചു.
മെഡിസെപ്പ് മാതൃകയില്‍ സഹകരണസംഘം ജീവനക്കാര്‍ക്കായി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചുള്ള ജോബ് മൈക്കിളിന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.