സഹകരണമേഖലയിൽ ത്രീ ടയർ സിസ്റ്റം നിലനിൽക്കേണ്ടത് അനിവാര്യതയാണെന്ന് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്.

adminmoonam

സഹകരണമേഖലയിൽ ത്രീ ടയർ സിസ്റ്റം നിലനിൽക്കേണ്ടത് അനിവാര്യതയാണെന്ന് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ടി. സിദ്ദീഖ് പറഞ്ഞു. കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിയൊന്നാം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയിൽ  ത്രീടയർ സിസ്റ്റത്തിലൂടെ മാത്രമേ വൈവിധ്യവൽക്കരണം സാധ്യമാകൂ. എന്നാൽ കേരള ബാങ്കിന്റെ വരവ് അതിന് തടസ്സമാകും. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കേരള ബാങ്ക് വരുന്നതോടെ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ബുദ്ധിമുട്ടനുഭവപ്പെടും എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പ്രതിനിധിസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ .സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറി ചാൾസ് ആന്റണി, പ്രസിഡണ്ട് ജോഷ്വാ മാത്യു എന്നിവർ സംസാരിച്ചു, സംസ്ഥാന കമ്മിറ്റി അംഗം ഇ. കെ.രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു

Leave a Reply

Your email address will not be published.