സഹകരണമേഖലയിലെ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ കേരളത്തിനു കഴിയുന്നില്ല: അഡ്വ:വി.എസ്.ജോയ്
കേരളത്തിലെ സഹകരണ രംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റത്തെ തടയാന്‍ കേരള സര്‍ക്കാരിനും സഹകരണ വകുപ്പിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി. എസ്. ജോയ് അഭിപ്രായപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി കക്കാടംപൊയില്‍ സത്‌വ റിസോര്‍ട്ടില്‍ വെച്ച് നടത്തിയ ദ്വിദിന പഠന ക്യാമ്പിന്റെ (ക്വസ്റ്റ്) ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം. രാജു മുഖ്യ പ്രഭാഷണം നടത്തി. രണ്ടാം ദിന ക്യാമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. ഡി. സാബു ഉദ്ഘാടനം ചെയ്തു. മേക്ക് എ മാര്‍ക്ക് വിഷയത്തില്‍ ജെ. സി. ഐ. അന്താരാഷ്ട്ര പരിശീലകന്‍ വി. വേണുഗോപാല്‍ കാസര്‍ഗോഡ്, സഹകരണ മാനേജ്‌മെന്റും സല്‍ഭരണവും എന്ന വിഷയത്തില്‍ റിട്ട. ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രന്‍ കണ്ണൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വി. ഉണ്ണികൃഷ്ണന്‍,സി. കെ. മുഹമ്മദ് മുസ്തഫ,ക്യാമ്പ് കോ. ഓര്‍ഡിനേറ്റര്‍ ജില്ലാ സെക്രട്ടറി പി.പിഷിയാജ്, ഡി. സി. സി. ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍,ജില്ലാ ട്രഷറര്‍ കെ. പി. അബ്ദുള്‍ അസീസ്, സംസ്ഥാന വനിതാ ഫോറം ജോയിന്റ് കണ്‍വീനര്‍ പി. എ. സോജ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് മാത്യു വഴിക്കടവ്, വി. എം. മുഹമ്മദ് ബഷീര്‍ കന്മനം, കെ. പ്രീതി, സി. കെ. അന്‍വര്‍, അരുണ്‍ ശ്രീരാജ്, എന്‍.നൗഷാദ് വളാഞ്ചേരി,പി. സി. ജയകുമാര്‍, അനീഷ് കാറ്റാടി, വില്‍ബി ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു.
ജീവനക്കാരുടെ ഡി. എ. കുടിശ്ശിക അനുവദിക്കുക, ജീവനക്കാരുടെ പ്രൊമോഷന്‍ തടയുന്ന ചട്ടം പിന്‍വലിക്കുക, പാര്‍ട്ട് ടൈം, ഫുള്‍ ടൈം വേര്‍തിരിവില്ലാതെ എല്ലാ സംഘങ്ങള്‍ക്കും സ്വീപ്പര്‍ തസ്തിക അനുവദിക്കുക, കളക്ഷന്‍ ഏജന്റുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ക്യാമ്പ് ഉന്നയിച്ചു.
ഷാജി.കെ, എ. അഹമ്മദാലി,ടി. വി.ഷബീര്‍ പൊന്നാനി, നൂറുദ്ധീന്‍, കൃഷ്ണരാജ്, ഫൈസല്‍ പന്തല്ലൂര്‍, സത്യന്‍ പുളിക്കല്‍, രവികുമാര്‍, രവി അണ്ടത്തോട്, സുരേഷ് എളങ്കുര്‍, രവികുമാര്‍ ചീക്കോട്, എ. ഷംസുദ്ധീന്‍, പി.ബൈജു വളാഞ്ചേരി, ദിനൂപ് തിരൂര്‍, ഹഫ്സത്ത് എന്നിവര്‍ നേതൃത്വം നല്‍കി.