സംസ്ഥാന സഹകരണ ബാങ്കിന് ആധുനിക ബാങ്കിങ് സൗകര്യം
സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനിക ബാങ്കിങ് സംവിധാനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. കേരളബാങ്ക് വരുന്നതിനുള്ള മുന്നൊരുക്കമായി ഇതിനെ കണക്കാക്കാമെന്ന് മന്ത്രി പറഞ്ഞു.
ഫിബ്രവരി പകുതിയോടെ കേരളബാങ്ക് യാഥാര്‍ത്ഥ്യമാകും. തുടക്കത്തിലുള്ള ആശങ്ക ഇപ്പോഴില്ല. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ആധുനിക ബാങ്കിങ് സേവനം നല്കാനാകുന്നില്ലെന്ന പ്രശ്നമാണുള്ളത്. അത് കേരളബാങ്ക് വരുന്നതോടെ പരിഹരിക്കാനാകും. ഭീമന് ബാങ്കുകളാണ് ഇപ്പോള്‍ വരുന്നത്. ഇതെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. സാധാരണക്കാരെ ബാങ്കുകളില്‍ നിന്ന് അകറ്റുകയാണ്. അവര്‍ക്ക് നല്കുന്ന സേവനങ്ങള്‍ക്ക് വലിയ ഫീസ് ഈടാക്കുന്നു. ഇതിനൊക്കെയുള്ള പരിഹാരമാണ് കേരളാബാങ്കെന്നും മന്ത്രി പറഞ്ഞു.
ബൊബൈല്‍ ബാങ്കിങ്, ഐ.എം.പി.എസ്., ഇ-കൂബര്‍, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍ സൗകര്യം എന്നിവയെല്ലാമാണ് സംസ്ഥാന സഹകരണ ബാങ്കിന് സ്വന്തമായി ലഭിച്ചിട്ടുള്ളത്. സ്വന്തമായി ഐ.എഫ്.എസ്.സി. കോഡും ബാങ്കിന് ലഭിച്ചു. മൊബൈല്‍ ബാങ്കിങ്ങിന് ആവശ്യമായ മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഇ.ദേവദാസിന്റെ അക്കൗണ്ടിലേക്ക് മൊബൈല്‍ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്താണ് ആധുനിക ബാങ്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്.
ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ വി.സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ഷാനവാസ്, ചീഫ് ജനറല്‍ മാനേജര്‍ കെ.സി.സഹദേവന് എന്നിവരും സംസ്ഥാരിച്ചു. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിനെത്തിയിരുന്നു.
[mbzshare]