സംസ്ഥാന സഹകരണ  ദിനാഘോഷം കോട്ടയം മാമന്‍ മാപ്പിള ഹാളില്‍

Deepthi Vipin lal

ഈ വര്‍ഷം സംസ്ഥാനതലത്തിലുള്ള സഹകരണ ദിനാഘോഷ പരിപാടികള്‍ ജൂലായ് രണ്ടിനു ശനിയാഴ്ച കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ നടക്കും. ഇതിന്റെ ഭാഗമായി സഹകരണദിന പ്രഭാഷണം, സെമിനാര്‍ എന്നിവയുണ്ടാകും. കൂടാതെ,  മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ്, കോ-ഓപ് ഡെ പുരസ്‌കാരം, മികച്ച സഹകാരികള്‍ക്കുള്ള റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം എന്നിവ സമ്മാനിക്കും.

മെച്ചപ്പെട്ട ലോകസൃഷ്ടിക്കു സഹകരണ പ്രസ്ഥാനം എന്നതാണ് ഈ വര്‍ഷത്തെ സഹകരണദിന പ്രമേയം. സ്വയംസഹായം, സ്വയം ഉത്തരവാദിത്തം, ജനാധിപത്യം, സമത്വം, തുല്യത, ഐക്യദാര്‍ഢ്യം എന്നീ സഹകരണ മൂല്യങ്ങളും സത്യസന്ധത, തുറന്ന സമീപനം, സാമൂഹിക പ്രതിബദ്ധത, മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള കരുതല്‍ എന്നീ ധാര്‍മികമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് ജനകേന്ദ്രീകൃത മാതൃകകളിലൂടെ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുക എന്നതാണു സഹകരണദിനത്തിന്റെ മുഖ്യ സന്ദേശം. നൂറാം അന്താരാഷ്ട്ര സഹകരണദിനം കൂടിയാണ് ഇത്തവണത്തെ സഹകരണദിനം.

കോട്ടയം ഒഴികെയുള്ള മറ്റു ജില്ലകളില്‍ ജില്ലാ, താലൂക്ക്, സംഘം തലങ്ങളില്‍ ജൂലായ് രണ്ടിനു പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കേണ്ടതാണെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. പരിപാടികള്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും രജിസ്ട്രാറുടെ സര്‍ക്കുലറില്‍ നല്‍കിയിട്ടുണ്ട്.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/06/circular-29-2022.pdf” title=”circular 29-2022″]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!