സംസ്ഥാന പുരോഗതിക്ക് സഹകരണമേഖലയുടെ പങ്ക് നിസ്തുലം: മന്ത്രി വി എന്‍ വാസവന്‍

moonamvazhi

കേരളത്തിന്റെ സമസ്ത മേഖലകളെയും താങ്ങിനിര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ സാമൂഹ്യപുരോഗതിയില്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍. തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക്ക് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷേഴ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെയും സ്വര്‍ണപ്പണയ വായ്പയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒ എസ് അംബിക എംഎല്‍എ അധ്യക്ഷയായി. സ്‌ട്രോങ് റൂമിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.

ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ് കുമാരി ലോക്കറിന്റെ ഉദ്ഘാടനവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും നിര്‍വഹിച്ചു. സെക്രട്ടറി കെ ജി ബീനാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് കെ അജന്തന്‍നായര്‍, ടി പി അംബിരാജ, വാര്‍ഡ് കൗണ്‍സിലര്‍ ജി എസ് ബിനു, അസി. രജിസ്ട്രാര്‍ എസ് ഷിബു, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ് കുമാര്‍, എന്‍ സാബു, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ജയപാല്‍, തോട്ടവാരം ഉണ്ണിക്കൃഷ്ണന്‍, ഭരണസമിതി അംഗങ്ങളായ പി ജയചന്ദ്രന്‍നായര്‍, ബി ശ്രീകുമാരന്‍നായര്‍, കെ മോഹനന്‍, ജെ ശ്രീകുമാര്‍, ബി ഷിബുകുമാര്‍, എ നിസ, ടി യു സഞ്ജീവ്, എം എന്‍ ഷജിന, എസ് താര എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!