സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകള്‍ക്ക് തുടക്കം

[email protected]

വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിന് ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തോടനുബന്ധിച്ച് കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തുടനീളം ഒരുക്കിയ 1600 ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സാധാരണക്കാരന് അവശ്യം വേണ്ട 13 നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ യാതൊരു വര്‍ധനയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ആശ്വാസമേകി വിലക്കയറ്റത്തിന്റെ ആഘാതം ഏറ്റവും കുറഞ്ഞ തോതില്‍ അനുഭവപ്പെടുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് വിലക്കയറ്റത്തില്‍ ജനം ബുദ്ധിമുട്ടരുത് എന്നത് ലക്ഷ്യം വച്ചാണ് സപ്ലൈകോയുടെ ഓണചന്തയ്ക്ക് പിന്നാലെ സര്‍ക്കാര്‍ സഹകരണ ഓണ വിപണിക്ക് കൂടി തുടക്കം കുറിച്ചത്. സബ്സിഡി കിറ്റിന്റേയും കോട്ടൂര്‍ സഹകരണ സൊസൈറ്റി പുറത്തിറക്കിയ ത്രിവേണി ബ്രാന്റില്‍ കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പനക്കെത്തിച്ച വെളിച്ചെണ്ണയുടേയും വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 1,000 രൂപ വില വരുന്ന 13 നിത്യോപയോഗ സാധനങ്ങള്‍ 462 രൂപയ്ക്കാണ് ഓണ ചന്തയില്‍ ലഭ്യമാകും. മറ്റ് സാധനങ്ങള്‍ 40 ശതമാനം വിലക്കുറവില്‍ ലഭിക്കും. കൂടാതെ ജൈവ പച്ചക്കറിയും 396 രൂപ വില വരുന്ന മില്‍മയുടെ ആറ് ഇനങ്ങളടങ്ങിയ സ്പെഷ്യല്‍ കിറ്റ് 287 രൂപക്കും ഓണച്ചന്തയില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News