സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും 112.79 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഘട്ടമായി നൽകി: ഇതുവരെ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കോഴിക്കോട് ജില്ല.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും 112.79 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഘട്ടമായി നൽകിയാതായി സഹകരണ വകുപ്പ്. ഇതുവരെ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കോഴിക്കോട് ജില്ലയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും ആദ്യഘട്ടമെന്നോണം 112കോടി 79 ലക്ഷത്തി 51 ആയിരത്തി 109 രൂപ ലഭിച്ചു. ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയിരിക്കുന്നത് കോഴിക്കോട് ജില്ലയാണ്.16 കോടി 12 ലക്ഷത്തി 17 ആയിരത്തി 996 രൂപ കോഴിക്കോട് ജില്ലയിൽ നിന്നും ലഭിച്ചതായി അഡീഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്) ന്റെ സർക്കുലറിൽ പറയുന്നു.

സഹകരണ സംഘങ്ങളിൽ നിന്നും ലഭിച്ച തുകയിൽ ഏറ്റവും കൂടുതൽ നൽകിയത് കോഴിക്കോട് ജില്ലയാണ്.96,753,307 രൂപയാണ് കോഴിക്കോട് ജില്ലയിൽ നിന്നും സൊസൈറ്റികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.ജീവനക്കാരിൽ നിന്നും ലഭിച്ച തുകയിൽ ഏറ്റവും കൂടുതൽ നൽകിയത് കണ്ണൂർ ജില്ലയിൽ നിന്നാണ്. 80,884,376 രൂപയാണ് കണ്ണൂർ ജില്ലയിലെ ജീവനക്കാർ നൽകിയത്. ഭരണസമിതി അംഗങ്ങളുടെ വിഹിതമായി ഏറ്റവും കൂടുതൽ തുക നൽകിയ ജില്ല കോഴിക്കോട് ആണ്. 1,457,763 രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് സംഭാവന നൽകിയത് നോക്കുമ്പോൾ ഏറ്റവും കൂടുതൽ തുക ഇതുവരെ നൽകിയത് കൊല്ലം ജില്ലയിൽ നിന്നുള്ള സംഘങ്ങളാണ്. 67,240,975 രൂപ കൊല്ലം ജില്ലയിലെ സഹകരണസംഘങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് നൽകി.

മേൽ സൂചികകളിൽ നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചിട്ടുള്ള തുകകൾ കഴിച്ചുള്ള ചെക്കുകൾ അടിയന്തരമായി കേരള സംസ്ഥാന സഹകരണ ബാങ്കിൽ ആരംഭിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് സർക്കുലറിൽ പറയുന്നു. ആദായ നികുതി സംബന്ധിച്ച ഇളവുകൾ ലഭിക്കുന്നതിനായി സംഘത്തിന്റെ പേര്, മേൽവിലാസം, തുക, ഭരണസമിതി അംഗത്തിന്റെ പേരും വിലാസവും, തുകയും സംഘം ജീവനക്കാരുടെ പേരും ഔദ്യോഗിക മേൽവിലാസവും തുകയും ഉൾപ്പെട്ട വിശുദ്ധമായ ലിസ്റ്റ് സമർപ്പിക്കണമെന്ന് സർക്കുലറിൽ നിർദേശമുണ്ട്.

ഒന്നാം ഘട്ടത്തിന് ശേഷം വരുന്ന മുഴുവൻ സംഭാവനയും രണ്ടാംഘട്ടമായി കണക്കാക്കി ഓരോ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നും സഹകരണ സംഘം രജിസ്ട്രാറുടെ നിർദേശം വരുന്ന മുറക്ക് സംസ്ഥാന സഹകരണ ബാങ്കിലെ എക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും അഡീഷണൽ രജിസ്ട്രാർ നൽകിയ നിർദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!