സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ക്ഷാമ ബത്ത വർധിപ്പിച്ചു.

[email protected]

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ/ ബാങ്കുകളിലെ/ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത ഏകീകരിച്ച് ഉത്തരവായി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് അനുസൃതമായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത അനുവദിച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.

ഉത്തരവുപ്രകാരം സർക്കാർ ജീവനക്കാർക്ക് 1.1.2018 മുതൽ 2 ശതമാനം ക്ഷാമബത്തയും1.7.2018 മുതൽ 3 ശതമാനം ക്ഷാമബത്തയും അനുവദിച് ഉത്തരവായിരുന്നു.1.7.2014 ൽ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തോടൊപ്പം 80 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച അടിസ്ഥാന ശമ്പളത്തിനാണ് 1.1.2018 മുതൽ 2 ശതമാനവും1.7.2018 മുതൽ 3 ശതമാനവും ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ സഹകരണ സംഘം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തോടൊപ്പം മുൻ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 24 ശതമാനം ക്ഷാമബത്തയും നിലവിലുള്ള ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 40% ക്ഷാമബത്തയും ലയിപ്പിച്ചാണ് ശമ്പളം പരിഷ്കരിക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയ സഹകരണസംഘങ്ങളിലെ ജീവനക്കാർക്ക് ആയതിന് ആനുപാതികമായ ക്ഷാമബത്തകാണു അർഹതയുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!