സംസ്ഥാനത്തെ സഹകരണ മൂലധനം ജനകീയ മൂലധനമാക്കി മാറ്റണമെന്ന് മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ്. സംസ്ഥാനതല സഹകരണ വാരാഘോഷത്തിന് സമാപനം.

adminmoonam

സംസ്ഥാനത്തെ സഹകരണ മൂലധനം ജനകീയ മൂലധനമാക്കി മാറ്റണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇത് സഹകരണ മേഖലയ്ക്ക് വളരെ നല്ല രീതിയിൽ നടപ്പാക്കാൻ സാധിക്കും. കേരള ബാങ്ക്,കിഫ്‌ബി എന്നിവ വഴി കേരളത്തിലെ സഹകരണസമ്പത്തിനെ കേരളത്തിൽ തന്നെ നിലനിർത്താൻ സാധിക്കും എന്നും മന്ത്രി പറഞ്ഞു. അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News