സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും മൂന്നുമാസത്തിനകം കിസാൻ ക്രെഡിറ്റ് കാർഡ് നൽകുമെന്ന് കൃഷിമന്ത്രി.

adminmoonam

സംസ്ഥാനത്തുള്ള മുഴുവൻ കർഷകർക്കും മൂന്നുമാസത്തിനകം ഘട്ടംഘട്ടമായി കിസാൻ ക്രെഡിറ്റ് കാർഡ് നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഇതിനായി കൃഷിവകുപ്പും ബാങ്കുകളും ക്യാമ്പയിൻ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ പല കാർഷിക പാക്കേജുകളും കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ ബജറ്റിൽ ഇതൊന്നും തന്നെ പരിഗണിച്ചില്ലെന്നും മന്ത്രി പറഞ്ഞു. യൂണിയൻ ബജറ്റിൽ അർഹമായ പരിഗണന കേരളത്തിനും കാർഷികമേഖലയ്ക്കും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


“കർഷകർക്കെല്ലാം കിസാൻ ക്രെഡിറ്റ് കാർഡ്” പദ്ധതി സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിർവഹിക്കുകയായിരുന്നു മന്ത്രി.ചടങ്ങിൽ കനറാ ബാങ്ക് ജനറൽ മാനേജർ ജി.കെ.മായ അധ്യക്ഷതവഹിച്ചു.

കൃഷി വകുപ്പ് ഡയറക്ടർ രത്തൻ യു കേൾകർ, മോഹനൻ കോറോത്ത്, നാഗേഷ് .ജി.വൈദ്യ, എസ്. ഷീല, ജയിംസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. കർഷകരുമായി ആശയവിനിമയവും ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published.