സംയോജിത പച്ചകറി കൃഷിയുമായി ചിറ്റാട്ടുകര സഹകരണ ബാങ്ക്

moonamvazhi

ഓണത്തിന് വിഷരഹിത പച്ചകറി വിപണി ലക്ഷ്യമിട്ട് കൊണ്ടുള്ള സംയോജിത കൃഷിയുടെ ഭാഗമായി തൃശ്ശൂര്‍ ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക കൂട്ടങ്ങള്‍ക്കുള്ള തൈ, വളം എന്നിവ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ ഹക്കീം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പരിധിയില്‍ പതിനഞ്ച് കാര്‍ഷിക കൂട്ടങ്ങളുമായി സഹകരിച്ചു നടത്തുന്ന പച്ചക്കറി കൃഷിയില്‍ ഓണത്തിന് വിളവെടുപ്പ് നടത്താന്‍ കഴിയുന്ന ഇനങ്ങളെയാണ് ഉള്‍പെടുത്തിയിട്ടുള്ളത്. ബാങ്ക് കൃഷി അവലോകന കമ്മിറ്റി ഇടവേളകളില്‍ കൃഷി സ്ഥലം സന്ദര്‍ശിച്ചും കൃഷി ഭവനുമായി ബന്ധപ്പെട്ടും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി കൃഷി കൂട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പ് വരുത്തി തുടര്‍ കൃഷിയിലേക്ക് നയിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. ബാങ്ക് ഡയറക്ടര്‍ ബാബു പി.ഐ. അധ്യക്ഷത വഹിച്ചു.

പി.ജി. സുബിദാസ്, പി.എം. ജോസഫ്, ഗീത മോഹനന്‍, അശോകന്‍ മൂക്കോല, ബിജു കുരിയക്കോട്ട്, പി.കെ. രമേശ്, ബാങ്ക് സെക്രട്ടറി ഐ.ബി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.