സംഘമൈത്രിക്ക് ടൈലറിങ് യൂനിറ്റ്
പാലക്കാട് ചിറ്റൂര്‍ റൂറല്‍ വായ്പാ സഹകരണ സംഘത്തിന്റെ കീഴിലുള്ള വനിതാ കൂട്ടായ്മയായ ‘സംഘമൈത്രി’ യുടെ നേതൃത്വത്തില്‍ പട്ടഞ്ചേരി കടുചിറയില്‍ ടൈലറിങ് യൂണിറ്റ് തുടങ്ങി. പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് കെ.സി. പ്രീതിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജി. ജയന്തി, മാലതി കൃഷ്ണന്‍, വി.എന്‍. രഘുനന്ദന്‍, എ. ശിവരാമകൃഷ്ണന്‍, ഡോ.പി. പ്രലോഭ്കുമാര്‍, എന്‍. ദിനേശ്, സി. സുജിത്, എം. അനിത, ശോഭന എന്നിവര്‍ സംസാരിച്ചു.