സംഘങ്ങളില്‍ പരീക്ഷ നടത്താന്‍ 53 ബാഹ്യ ഏജന്‍സികള്‍ക്ക്അംഗീകാരം

[mbzauthor]

സഹകരണ സ്ഥാപനങ്ങളില്‍ പരീക്ഷ നടത്തുന്നതിനുള്ള ഔട്ട്‌സൈഡ് ( ബാഹ്യ ) ഏജന്‍സികളെ നിശ്ചയിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവു പുറപ്പെടുവിച്ചു. നിലവിലുള്ള ഏജന്‍സികളുടെ കാലാവധി 2021 ഡിസംബര്‍ 31 ന് അവസാനിച്ച സാഹചര്യത്തിലാണു പുതിയ ഉത്തരവ്.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, സഹകരണ പരീക്ഷാ ബോര്‍ഡ് എന്നിവ മുഖേനയല്ലാതെ തിരഞ്ഞെടുക്കപ്പെടേണ്ട വിഭാഗത്തിലെ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ നടത്താനാണു പ്രാഗത്ഭ്യവും ആധികാരികതയുമുള്ള ബാഹ്യ ഏജന്‍സികളെ നിയമിക്കുന്നത്. ആകെ 53 ഏജന്‍സികളെയാണ് ഇപ്രകാരം നിയമിച്ചിട്ടുള്ളത്. ഓരോ ജില്ലയിലും നിയമിക്കപ്പെട്ട ഔട്ട്‌സൈഡ് ഏജന്‍സികളുടെ ലിസ്റ്റ് ഇങ്ങനെയാണ് :

തിരുവനന്തപുരം : ഐ.സി.എം, എ.സി.എസ്.ടി.ഐ, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, KIMB, അസോസിയേഷന്‍ ഓഫ് കോ-ഓപ്പറേറ്റേഴ്‌സ്, ജെ.ആന്റ് എസ്. അസോസിയേറ്റ് സഹകരണ സര്‍വീസ് കണ്‍സള്‍ട്ടന്‍സി, അസോസിയേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്റ്‌സ്, ഗ്ലോബല്‍ കോ-ഓപ്പറേറ്റേഴ്‌സ് കണ്‍സള്‍ട്ടന്‍സ് സര്‍വീസ് സൊസൈറ്റി, സെന്റര്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്റ്‌സ്, രാഗോസ് കണ്‍സള്‍ട്ടന്‍സി ആന്റ് സര്‍വീസ് സൊസൈറ്റി.

കൊല്ലം : കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ ആന്റ് മാനേജ്‌മെന്റ് അസിസ്റ്റന്‍സ് സൊസൈറ്റി, സെന്റര്‍ ഫോര്‍ എഡ്യുക്കേഷണല്‍ ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സെന്റര്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്.

പത്തനംതിട്ട : എക്‌സലന്റ് സര്‍വീസ് സൊസൈറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സര്‍വീസസ്, ട്രാവന്‍കൂര്‍ എഡ്യുക്കേഷണല്‍ സോഷ്യല്‍ വെല്‍ഫേര്‍ സഹകരണ സംഘം.

ആലപ്പുഴ : പെര്‍ഫെക്ട് കണ്‍സള്‍ട്ടന്‍സി ആന്റ് സര്‍വീസ്, കോ-ഓപ്പറേറ്റേഴ്‌സ് എഡ്യുക്കേഷണല്‍ ട്രസ്റ്റ്, മെന്റര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്.

കോട്ടയം : ഗ്ലോബല്‍ ട്രസ്റ്റ്, റോബര്‍ട്ട് ഓവന്‍ കണ്‍സള്‍ട്ടന്‍സ്, കോട്ടയം എഡ്യുക്കേഷണല്‍ സഹകരണ സംഘം.

ഇടുക്കി : സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, പയനീര്‍ കണ്‍സള്‍ട്ടന്റ് സര്‍വീസസ്.

എറണാകുളം : എസ്.എസ്. കണ്‍സള്‍ട്ടന്‍സി, എസ് ആന്റ് ജി സൊസൈറ്റി കണ്‍സള്‍ട്ടന്‍സി, സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സദ്ഗമയ കോ-ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, കൈരളി കോ-ഓപ്പറേറ്റേഴ്‌സ് എഡ്യുക്കേഷണല്‍ ട്രസ്റ്റ്, പറവൂര്‍ കോ-ഓപ്പറേറ്റീവ് എക്‌സാമിനേഷന്‍ ഏജന്‍സി ആന്റ് കണ്‍സള്‍ട്ടന്‍സി, PROMT കോ-ഓപ്പറേറ്റീവ് ലീഗല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്.

തൃശ്ശൂര്‍ : റോബര്‍ട്ട് ഓവന്‍ ചാരിറ്റബിള്‍ സൊസൈറ്റി, സെന്റര്‍ ഫോര്‍ ട്രെയിനിങ് ആന്റ് പ്ലെയ്‌സ്‌മെന്റ് സര്‍വീസ്, ജനകീയ ക്ഷേമസംഘം.

പാലക്കാട് : മലബാര്‍ അസോസിയേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്റ്‌സ്.

മലപ്പുറം : സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസ് സൊസൈറ്റി, ക്രിയേറ്റീവ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് സൊസൈറ്റി, വി ഹെല്‍പ്പ് സര്‍വീസ് കണ്‍സള്‍ട്ടന്‍സി സൊസൈറ്റി.

കോഴിക്കോട്: പ്രകാശ് അസോസിയേറ്റ്‌സ്, എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പെര്‍ഫെക്ട് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സൊസൈറ്റി.

വയനാട് : മാനന്തവാടി താലൂക്ക് എഡ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

കണ്ണൂര്‍ : ഐ.സി.എം, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് റിസര്‍ച്ച് ആന്റ് എഡ്യുക്കേഷന്‍, രമേശന്‍ ആന്റ് ജിജോ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ബാങ്ക് എംപ്ലോയീസ് എഡ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി,തലശ്ശേരി സഹകാരി കണ്‍സള്‍ട്ടന്‍സി സര്‍വീസ് സൊസൈറ്റി, തളിപ്പറമ്പ് എഡ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

കാസര്‍കോട് : അക്കാദമി ഫോര്‍ ഇന്റെന്‍സീവ് റിസര്‍ച്ച് ആന്റ് ഫര്‍ദര്‍ സ്റ്റഡീസ് ഇന്‍ എഡ്യുക്കേഷന്‍, കാസര്‍കോട് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, അഡ്വ. കെ. പുരുഷോത്തമന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍, കോ-ഓപ്പറേറ്റീവ് സൊലൂഷന്‍ ആന്റ് എഡ്യുക്കേഷന്‍, സാധന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് റിസര്‍ച്ച് ആന്റ് ട്രെയിനിങ് സെന്റര്‍.

ഈ ഔട്ട്‌സൈഡ് ഏജന്‍സികളുടെ കാലാവധി 2022 ഡിസംബര്‍ 31 വരെയാണ്. കാലാകാലങ്ങളില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഇത്തരം ഏജന്‍സികളുടെ വിശ്വാസ്യതയും പ്രവര്‍ത്തനവും വിലയിരുത്തും. ഏജന്‍സികള്‍ക്കെതിരെ ഉണ്ടാകുന്ന പരാതികളുടെ ആധികാരികത ബോധ്യപ്പെട്ടാല്‍ അവയുടെ അംഗീകാരം പിന്‍വലിക്കും.

[mbzshare]

Leave a Reply

Your email address will not be published.