സംഘം ജീവനക്കാരുടെയും കമ്മീഷന്‍ ഏജന്റുമാരുടെയും മക്കള്‍ക്കുള്ള കാഷവാര്‍ഡിന് അപേക്ഷിക്കാം

Deepthi Vipin lal

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമായി കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്ന സഹകരണ സംഘം ജീവനക്കാരുടെയും കമ്മീഷന്‍ ഏജന്റുമാരുടെയും മക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കാഷ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വര്‍ഷം വിവിധ കോഴ്‌സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് / ഗ്രേഡ് കരസ്ഥമാക്കിയവരും സംസ്ഥാന സ്‌കൂള്‍ കലോത്സവം, സ്‌പോര്‍ട്‌സ് /  ഗെയിംസ് മത്സരങ്ങളില്‍ വിജയിച്ചവരുമാകണം. ആഗസ്റ്റ് 31 നകം അപേക്ഷിക്കണം.

സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപേക്ഷകളില്‍ അസി. രജിസ്ട്രാറില്‍ ( ജനറല്‍ ) കുറയാത്ത തസ്തികയിലുള്ള ഓഫീസറും ഇതര വകുപ്പുകളിലെ ജീവനക്കാരുടെ അപേക്ഷകളില്‍ അതതു വകുപ്പുകളുടെ താലൂക്ക് / ജില്ലാതലത്തില്‍ കുറയാത്ത ഓഫീസറും മേലൊപ്പ് വെയ്ക്കണം. അപേക്ഷാഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും തിരുവനന്തപുരത്തെ ഹെഡ്ഓഫീസ്, ബോര്‍ഡിന്റെ മറ്റു റീജിയണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. www.kscewb.kerala.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ കിട്ടും.

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/cash_award_2022.pdf”]

Leave a Reply

Your email address will not be published.