ശ്രീശാരദ സഹകാരി ബാങ്ക് കോസ്‌മോസ് ബാങ്കില്‍ ലയിച്ചു

moonamvazhi

ശ്രീശാരദ സഹകാരി ബാങ്ക് 116 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കോസ്‌മോസ് അര്‍ബന്‍ സഹകരണ ബാങ്കില്‍ ലയിച്ചു. ഈ രണ്ടു സഹകരണ ബാങ്കുകളും മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്. രാജ്യത്തു സാരസ്വത് ബാങ്ക് കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന അര്‍ബന്‍ ബാങ്കാണു കോസ്‌മോസ് ബാങ്ക്. ഇതിനകം 16 ബാങ്കുകള്‍ കോസ്‌മോസില്‍ ലയിച്ചിട്ടുണ്ട്.

2022 ഒക്ടോബര്‍ 14 നാണു റിസര്‍വ് ബാങ്ക് ഈ ലയനത്തിനു പച്ചക്കൊടി കാട്ടിയത്. ഒക്ടോബര്‍ 30 നു ലയനം പ്രാബല്യത്തില്‍ വന്നു. ലയനത്തോടെ കോസ്‌മോസ് ബാങ്കിന്റെ ശാഖകളുടെ എണ്ണം 152 ആയി ഉയര്‍ന്നു. ശ്രീശാരദ ബാങ്കിനു ഒമ്പതു ശാഖകളാണുണ്ടായിരുന്നത്. ഏഴു സംസ്ഥാനങ്ങളില്‍ ശാഖകളുള്ള കോസ്‌മോസ് ബാങ്കിന്റെ എല്ലാ ശാഖകളിലും ശ്രീശാരദയിലെ ഇടപാടുകാര്‍ക്ക് ഇനി ഇടപാട് നടത്താന്‍ കഴിയും.

1906 ല്‍ സ്ഥാപിതമായ കോസ്‌മോസ് അര്‍ബന്‍ ബാങ്കിന്റെ വിറ്റുവരവ് 26,000 കോടി രൂപയാണ്. 2714 ജീവനക്കാരുണ്ട്. 550 കോടി രൂപയാണു ശ്രീശാരദ സഹകരണ ബാങ്കിന്റെ വിറ്റുവരവ്. രാജ്യത്തു സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ നടക്കുന്ന ആദ്യത്തെ ബാങ്ക് ലയനമാണിത്. ശ്രീശാരദ സഹകരണ ബാങ്കിലെ എല്ലാ അക്കൗണ്ടുകാര്‍ക്കും ഏഴു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോസ്‌മോസ് ബാങ്കിന്റെ ഏതു ശാഖയിലും ഇടപാട് നടത്താമെന്നു കോസ്‌മോസ് ബാങ്ക് മാനേജിങ് ഡയരക്ടര്‍ അപേക്ഷിത തിപ്‌സെ അറിയിച്ചു.


Notice: Undefined variable: timestamp in /home/moonoshk/public_html/wp-content/plugins/mbz-flash-news/templates/mbz-share.php on line 2

Leave a Reply

Your email address will not be published.

Latest News
error: Content is protected !!