ശനിയാഴ്ചകളിലെ അവധി തുടരണമെന്ന് സി.ഇ.ഒ

adminmoonam

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചകളിലെ അവധി തുടർന്നും നൽകണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സഹകരണ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജൂലൈ 22 ന് സഹകരണ സംഘം റജിസ്ട്രാർ ഓഗസ്റ്റ് 31 വരെ ശനിയാഴ്ചകളിൽ സഹകരണ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു . ജൂലൈ 17 ലെ ഗവൺമെൻറ് ഉത്തരവുപ്രകാരം ബാങ്കുകൾക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ചകളിൽ അവധിയാണ്.

സമ്പർക്ക ഉറവിടം അറിയാതെ കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത് . ഒക്ടോബർ അവസാനത്തോടെ വീണ്ടും വ്യാപനം വർദ്ധിക്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത് . നിലവിലുള്ള ടെസ്റ്റ് പോസിറ്റീവ് നിരക്ക് 8 ന് മുകളിലാണെന്നും ഇത് അഞ്ചിൽ താഴെയാവേണ്ടതുണ്ടെന്നും വിദഗ്ദർ പറയുന്നു. രോഗബാധിതരിൽ പകുതിയിലധികവും ഓഗസ്റ്റ് മാസത്തിൽ ആയിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഓണക്കാലത്ത് സമ്പർക്കം വർദ്ധിച്ചതിലൂടെ ഓണം ക്ലസ്റ്റർ എന്ന തരത്തിൽ തന്നെ രോഗവ്യാപനം വർദ്ധിച്ചുവോ എന്നറിയാൻ രണ്ടാഴ്ച സമയം എടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സഹകരണ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചകളിലെ അവധി തുടർന്നും അനുവദിക്കണമെന്നും പ്രാദേശികമായി ജോലി ക്രമീകരണം ഏർപ്പെടുത്താൻ അതാത് ഭരണ സമിതികൾക്ക് അനുമതി നൽകണമെന്നും സംസ്ഥാന പ്രസിഡണ്ട് പി ഉബൈദുള്ള എം എൽ എ യും ജനറൽ സെക്രട്ടറി എ കെ മുഹമ്മദലിയും സഹകരണ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News