വെണ്ണല സഹകരണ ബാങ്ക് ലാഭവിഹിതം വിതരണം ചെയ്തു

moonamvazhi

വെണ്ണല സര്‍വീസ് സഹകരണ ബാങ്ക് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ഇന്‍സെന്റീവുകള്‍ വിതരണം ചെയ്തു. കൊച്ചി നഗരസഭയുടെ 47-ാം ഡിവിഷനിലെ ‘സാന്ത്വനം’ കുടുംബശ്രീ അയല്‍ക്കൂട്ടം വെണ്ണല ബാങ്ക് പരിധിയില്‍നിന്ന് 2,27,890 രൂപ ലാഭവീതം നേടി മാതൃകാ അയല്‍ക്കൂട്ടമായി തിരഞ്ഞെടുക്കപ്പെട്ടു. ലാഭവീത ചെക്ക് വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എന്‍. സന്തോഷ് സാന്ത്വനം അയല്‍ക്കൂട്ടം. ഭാരവാഹികളായ റിമി സക്കീര്‍, ബിനാ താജുദ്ദീന്‍ എന്നിവര്‍ക്ക് ചെക്ക് കൈമാറി നിര്‍വഹിച്ചു വിനീത സക്‌സേന, എന്‍.എ. അനില്‍കുമാര്‍, വി.എസ്. പ്രേമലത, സെക്രട്ടറി ടി.എസ്. ഹരി, കെ.എം. ഷീജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.