വിഷരഹിതമായ പച്ചക്കറിയുമായി അരുവിക്കര ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ കര്‍ഷകസേവനകേന്ദ്രം

moonamvazhi

വിഷരഹിത പഴം-പച്ചക്കറി വില്‍പ്പനയ്ക്കായി അരുവിക്കര ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗ്രാമശ്രീ സഹകരണ അഗ്രി ബസാറും കര്‍ഷക സേവന കേന്ദ്രവും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷികരംഗത്തെ ഇടപെടലുകളില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളത്തില്‍ ന്യായവില ലഭിക്കുന്നില്ല എന്ന പരാതികള്‍ക്ക് പരിഹാരം ഉണ്ടാകണം, ജനങ്ങള്‍ക്ക് വിഷരഹിതമായ പഴം,- പച്ചക്കറികള്‍ ലഭ്യമാക്കണമെന്നും കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിപണന രംഗത്ത് കര്‍ഷകരുടെ കൂട്ടായ്മ വളര്‍ത്തിയെടുക്കാനും സഹകരണ ബാങ്കുകള്‍ മുന്നിട്ടിറങ്ങണം – മന്ത്രി പറഞ്ഞു.

കാര്‍ഷിക വിപണിയുടെ ലോഗോ പ്രകാശിപ്പിക്കലും മന്ത്രി നിര്‍വഹിച്ചു. ജി. സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷനായി. മാതൃകാ കര്‍ഷകരെ ആദരിച്ചു. സംസ്ഥാന അബ്ക്കാരി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍, വി അമ്പിളി, അഡ്വ. ആര്‍ രാജ്‌മോഹന്‍, ആര്‍ കല, വി ആര്‍ ഹരിലാല്‍, ഡോ. സജീന, പി എസ് ജയചന്ദ്രന്‍, ബി പ്രശാന്ത്, എം ഷാജഹാന്‍, എസ് സുരേന്ദ്രന്‍, വി വിജയന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.