വിനോദ സഞ്ചാര വികസന സമ്പാദ്യ പദ്ധതിയില്‍ എം.ഡി.ഡോ. അരുണ്‍ രാജ് ആദ്യ അംഗത്വമെടുത്തു

moonamvazhi

മലപ്പുറം  പൊന്നാനി താലൂക്ക് ടൂറിസം ഡെവലപ്പ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും ടൂര്‍ഫെഡും ചേര്‍ന്ന് നടത്തുന്ന വിനോദ സഞ്ചാര വികസന സമ്പാദ്യ പദ്ധതിയില്‍ എടപ്പാള്‍ രാജ ആയുര്‍വേദിക് ഹോസ്പിറ്റലിന്റെ എം.ഡി .ഡോ. അരുണ്‍ രാജ് ആദ്യ അംഗത്വമെടുത്തു.
സൊസൈറ്റി പ്രസിഡന്റ് കെ. സദാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പ്രബിന്‍, ഡയറക്ടര്‍ ബോര്‍ഡഗം സുമേഷ് പിടാവന്നൂര്‍, സത്യ നാരായണ വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആഭ്യന്തര വിനോദ സഞ്ചാരത്തിലൂടെ ഇന്ത്യയെ അറിയുക എന്നതും ആളുകളുടെ മാനസികമായ ഉല്ലാസവും സാംസ്‌കാരികമായ പരിവര്‍ത്തനവും സാധാരണകാരന് അപ്രാപ്യമായ വിനോദ സഞ്ചാരത്തെ പ്രാപ്യമാക്കുക എന്നതുമാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് കെ. സദാനന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.