വയനാട് നല്ലൂർനാട് സഹകരണ ബാങ്കിന്റെ നാട്ടു ചന്തക്ക് തുടക്കമായി.

[email protected]

കുടുംബശ്രീയുടെയും ഗ്രീൻ ഹാർട്ട് ഫാർമേഴ്സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് ബാങ്ക് നാട്ടുചന്തക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ ചന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മനു.ജി. കുഴിവേലി അധ്യക്ഷത വഹിച്ചു. കർഷകരിൽ നിന്നും കുടുംബശ്രീ വഴിയും നേരിട്ട് എടുക്കുന്ന വിഷരഹിത പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് നൽകുകയാണ് ചന്ത കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരും സഹകാരികളും ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published.