വനിതാദിനം : പോരാട്ടത്തിന്റെയും നേട്ടങ്ങളുടെയും ഓര്‍മദിനം

Deepthi Vipin lal

മാര്‍ച്ച് 8 ന് ആഘോഷിക്കുന്ന വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളുടെ ഓര്‍മദിനമാണ്. ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഈ യാത്ര ദൈര്‍ഘ്യമേറിയതാണെന്നും ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നുമുള്ള ഓര്‍മ്മപ്പെടുത്തലായാണ് ഈ ദിനം കടന്നുവരുന്നത്.

സംസ്ഥാനത്ത് സംരംഭക മേഖലയില്‍ മികച്ച മുന്നേറ്റമാണ് വനിതകള്‍ നടത്തിയിട്ടുള്ളത്. കരുത്താര്‍ജ്ജിച്ച നിരവധി വനിതാ സഹകരണ സംഘങ്ങള്‍ ഇന്ന് നിലവിലുണ്ട്. സഹകരണ മേഖലയില്‍ വലിയൊരു ചുവടുവെപ്പാണ് സ്ത്രീകള്‍ നടത്തിയിട്ടുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. നീതി മെഡിക്കല്‍ ഷോപ്പ്, നീതി ക്ലിനിക്ക്, നീതി ബുക്സ് സ്റ്റാള്‍, കാറ്ററിംഗ് ആന്‍ഡ് ബേക്കിംഗ് യൂണിറ്റ്, ജൈവക്കൃഷി, മുറ്റത്തെ മുല്ല എന്ന വായ്പാ പദ്ധതി, കൃതി പുസ്തക വിതരണം, നെല്‍ക്കൃഷി തുടങ്ങിയ പ്രവര്‍ത്തനരംഗങ്ങളില്‍ വനിതാ സഹകരണ സംഘങ്ങള്‍ സജീവമാണ്.

 

ഓരോ വനിതയും മുന്നേറ്റത്തിന്റെ പാതയിലാണ്. എല്ലാ വനിതകള്‍ക്കും വനിതാദിനം ആശംസിക്കുന്നു.

 

Leave a Reply

Your email address will not be published.

Latest News