ലോകകപ്പിനൊപ്പം കേരള ബാങ്കും; ജീവനക്കാര്‍ക്ക് ആവേശമായി ഷൂട്ടൗട്ട് മത്സരം
ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനൊപ്പം കേരള ബാങ്കും എന്ന സന്ദേശവുമായി കേരള ബാങ്ക് കോഴിക്കോട് സി.പി.സിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കായി പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കാരപ്പറമ്പ് ജിങ്ക ടര്‍ഫില്‍ നടന്ന മത്സരങ്ങള്‍ കേരള ബാങ്ക് ഡയറക്ടറും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനുമായ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ഡയറക്ടര്‍ ഇ രമേശ് ബാബു നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ ദിനേശന്‍, ഐ കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ ശാഖകളെ പ്രതിനിധീകരിച്ചെത്തിയ ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പേരിലാണ് മത്സരിച്ചത്.
പുരുഷ വിഭാഗത്തില്‍ ഫൈസി, അഖില്‍ ടി.പി , ഷിജു.കെ, ഷാജി പി.വി, പ്രമോദ് എന്നിവര്‍ അണിനിരന്ന ടീമും വനിതാ വിഭാഗത്തില്‍ കാലിക്കറ്റ് മെയിന്‍ ശാഖയില്‍ നിന്നുള്ള രൂപ പി, പുഷ്പ എന്‍ , അര്‍ഷ ദേവ് , മായ പി.വി , കൃഷ്ണവേണി എ.കെ എന്നിവര്‍ അണിനിരന്ന ടീമും ചാംപ്യന്‍മാരായി. പുരുഷ വിഭാഗത്തില്‍ ഏരിയാ മാനേജര്‍ അജിത്കുമാര്‍ വി. കെ, മനോജ് വി, ശെല്‍വരാജ്, ശിവദാസന്‍, സുരേഷ് എന്നിവര്‍ അണിനിരന്ന ടീമും വനിതാ വിഭാഗത്തില്‍ സാജിത എം, ലിജ ടി.ജെ, ഗിഷ ബേബി കെ , മിനി എന്‍, മിനി എം എന്നിവര്‍ അണിനിരന്ന ടീമും രണ്ടാം സ്ഥാനം കരസ്ഥമാക്കി.