ലാഡര്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്ത ബി. വേലായുധന്‍ തമ്പിയെ അനുമോദിച്ചു

moonamvazhi

കേരള ലാന്റ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്ത ബി. വേലായുധന്‍ തമ്പിയെ കേരള സഹകരണ ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ അനുമോദിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ. മുരളി പൊന്നാടയണിച്ചു.കെ.എസ്.എഫ് മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ. നിസാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വായ്പാമേഖലയില്‍ മുന്‍പന്തിയിലായിരുന്ന കേരള സഹകരണ മേഖല നിര്‍മ്മാണ – റിയല്‍ എസ്റ്റേറ്റ് രംഗത്തും ശ്രദ്ധേയമായ നിലയില്‍ മുന്നേറാന്‍ ലാഡറിന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ താറാവ് കര്‍ഷക സഹകരണ സംഘം പ്രസിഡന്റ് ബി. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കായംകുളം അര്‍ബന്‍ ക്രെഡിറ്റ് സഹകരണസംഘം പ്രസിഡന്റ് യു.മുഹമ്മദ്, മുതുകുളം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ വി.വിജയന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഷാജി. സി, കായംകുളം കേര കര്‍ഷകര്‍ സഹകരണ സംഘം ഡയറക്ടര്‍ സി. സന്തോഷ് കുമാര്‍, കെ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവിനേത്ത് എന്നിവര്‍ സംസാരിച്ചു.കെ.എസ്.എഫ് ജില്ലാ സെക്രട്ടറി ജി. മുരളീധരന്‍ സ്വാഗതവും ഭരണിക്കാവ് പഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം സെക്രട്ടറി പി. ബിജു കുമാര്‍ നന്ദിയും പറഞ്ഞു.

റ്റിയുടെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്ത ബി. വേലായുധന്‍ തമ്പിയെ കേരള സഹകരണ ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

Leave a Reply

Your email address will not be published.