റിസർവ് ബാങ്ക് സഹകരണ മേഖലയിൽ കൂടുതൽ പിടിമുറുക്കുന്നു: അഞ്ചു കോടി മൂല്യമുള്ള സ്വത്തുവകകളുടെ വിവരങ്ങൾ അറിയിക്കണമെന്ന് റിസർവ് ബാങ്ക്.

adminmoonam

രാജ്യത്തെ സഹകരണമേഖലയിൽ റിസർവ് ബാങ്ക് കൂടുതൽ പിടിമുറുക്കുന്നു. ഇത്തവണത്തെ ദ്വൈമാസ വായ്പ നയപ്രഖ്യാപനത്തിൽ ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ വ്യക്തത വരുത്തി. അഞ്ചു കോടിയോ അതിലധികമോ മൂല്യമുള്ള സ്വത്തുവകകൾ സംബന്ധിച്ചുള്ള വിവരങ്ങൾ, രാജ്യത്തെ സഹകരണ ബാങ്കുകൾ സെൻട്രൽ റിപ്രൊസിറ്ററി ഓഫ് ഇൻഫോർമേഷൻ ഓൺ ലാസ്റ്റ് ക്രെഡിറ്റ്(CRILC) നെ അറിയിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചു. വലിയ ഇടപാടുകൾ നടത്തുന്ന സഹകരണ ബാങ്കുകളോടാണ് ആർ.ബി.ഐയുടെ നിർദ്ദേശം.

സാമ്പത്തിക ശാക്തീകരണത്തിന് വേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നതിന് വേണ്ടിയാണ് ഇത് നടപ്പാക്കുന്നതെന്നാണ് റിസർവ് ബാങ്കിന്റെ വിശദീകരണം. എന്നാൽ രാജ്യത്തെ സഹകരണമേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഇതെന്ന് സഹകാരികൾ വിലയിരുത്തുന്നു. 500 കോടി മൂല്യമുള്ള ബാങ്കുകൾ CRILC യിൽ റിപ്പോർട്ട് ചെയ്യണം എന്നാണ് റിസർവ് ബാങ്ക് നിർദേശം. വാണിജ്യ ബാങ്കുകൾ, മറ്റു സാമ്പത്തിക ഇടപാട് സ്ഥാപനങ്ങൾ, ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾ എന്നിവയെ ഉൾപ്പെടുത്തിയാണ് റിസർവ് ബാങ്ക് CRILC രൂപീകരിച്ചത്.

Leave a Reply

Your email address will not be published.