യുവജന സംഘങ്ങളിലെ പ്രമോട്ടര്‍മാര്‍ക്ക് ത്രിദിന ശില്‍പ്പശാല തുടങ്ങി

Deepthi Vipin lal

സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി കേരളത്തിലാരംഭിച്ച 29 യുവജന സഹകരണ സംഘങ്ങളിലെ പ്രമോട്ടര്‍മാര്‍ക്കായി ത്രിദിന ഓണ്‍ലൈന്‍ ശില്‍പ്പശാല തുടങ്ങി.

തിരുവനന്തപുരം പൂജപ്പുരയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. മികച്ച ആശയങ്ങളോടെ രൂപവത്കരിച്ചിട്ടുള്ള യുവജന സഹകരണ സംഘങ്ങള്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കുമെന്നു മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു.

സംഘങ്ങളുടെ പ്രവര്‍ത്തനം, ഭരണം, പ്രമോട്ടര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ ധാരണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണു ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ശില്‍പ്പശാല ബാധനാഴ്ച അവസാനിക്കും. പുതുതായി രജിസ്റ്റര്‍ ചെയ്ത 29 യുവജന സഹകരണ സംഘങ്ങളിലെ 87 പ്രമോട്ടര്‍മാരാണു പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ, സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ്, ഐ.സി.എം. ഡയരക്ടര്‍ ആര്‍.കെ. മേനോന്‍, ഫാക്കല്‍ട്ടി അംഗം ഡോ. സക്കീര്‍ ഹുസൈന്‍ എന്നിവരും പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News