മൊറട്ടോറിയം – ഈ മാസം 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി.

adminmoonam

മൊറട്ടോറിയം വിഷയത്തിൽ ഈ മാസം 28 വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.വായ്പ മൊറട്ടോറിയം കായളവിൽ പലിശ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ ഈ മാസം 28ന് വാദം പുനഃരാരംഭിക്കുന്ന ഈ സാഹചര്യത്തിലാണ് ഇത്.തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകൾ എൻപിഎകളായി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്.

എല്ലാഹർജിക്കാരുടെയും വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശംനൽകി.സെപ്റ്റംബർ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താൻ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിർത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.മോറട്ടോറിയം പലിശ ഒഴിവാക്കുന്നകാര്യത്തിൽ റിസർവ് ബാങ്കിനേക്കാൾ ഉയർന്നതലത്തിലാണ് കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു.എല്ലാമേഖലയ്ക്കും ആശ്വാസം നൽകാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്. പ്രത്യാഘാതങ്ങളുണ്ടാക്കുന്നതരത്തിൽ തിടുക്കത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നകാര്യത്തിൽ ജാഗ്രതവേണമെന്നും മേത്ത കോടതിയിൽ ആവശ്യപ്പെട്ടു.

പലിശയിന്മേൽ പലിശ ഈടാക്കരുതെന്ന് ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പ മൊറട്ടോറിയം കാലയളവിൽ പലിശ എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാുമെന്ന് റിസർവ് ബാങ്ക് ജൂൺ നാലിന് കോടതിയെ അറിയിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ എല്ലാം കോടതി പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News