മാന്ദാമംഗലം ക്ഷീരോത്പാദക സഹകരണ സംഘം എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

moonamvazhi

മാന്ദാമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. സംഘം പ്രസിഡന്റ് ജോര്‍ജ്ജ് പന്തപ്പിള്ളി അധ്യക്ഷത വഹിച്ചു.കേരളത്തിലെ മികച്ച ക്ഷീരസംഘം സെക്രട്ടറിയായി തിരഞ്ഞെടുത്ത ഡേവിസ് കണ്ണൂക്കാടനെയും മാധ്യമ പ്രവര്‍ത്തകനായ സി.ടി.വി വീഡിയോ മാന്‍ ലിജിഷിനെയും ഭരണസമിതി ആദരിച്ചു. ഫാ.സക്കറിയ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.

ടി.കെ. കുട്ടന്‍ എന്‍ഡോവ്‌മെന്റ് ഫാ. റോബിന്‍, ഏറ്റവും കൂടുതല്‍ പാലളന്ന വനിത കര്‍ഷകയ്ക്കുളള പുരസ്‌കാരം ദിവ്യ തിരുഹൃദയാശ്രമം, പി.പി.പൗലോസ് അവാര്‍ഡ് ഷീബ വിജയരാഘവന്‍, ഐ.കെ.സുബ്രമണ്യന്‍ മാസ്റ്റര്‍ പുരസ്‌കാരം രാധാകൃഷ്ണന്‍ കുറ്റി പറമ്പില്‍, മുന്‍ സെക്രട്ടറി എം.വി. ജോസുകുട്ടി അവാര്‍ഡ് രോഗബാധിതനായ ക്ഷീരകര്‍ഷകന്‍ ഷാജു മാനാം കുഴി എന്നിവര്‍ക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് റോസി ജോണ്‍സന്‍ സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.