മാങ്കുളം ബാങ്കിന്റെ ഫാഷന്‍ഫ്രൂട്ട് കൃഷിക്കും കുറുവസംഘത്തിന്റെ നേഴ്‌സറി പ്ലാന്റിനും സര്‍ക്കാര്‍ സഹായം

moonamvazhi

മാങ്കുളം സഹകരണ ബാങ്കിന്റെ സമഗ്രകാര്‍ഷിക വികസന പദ്ധതിക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. മാങ്കുളം പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി ബാങ്ക് നടത്തുന്ന ഫ്രാഷന്‍ഫ്രൂട്ട്, കാലത്തീറ്റ പുല്ല്, പച്ചക്കറി എന്നിവയുടെ കൃഷിയും സംഭരണം, സംസ്‌കരണം എന്നിവ ഒരുക്കലുമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഇതിനായി സബ്‌സിഡി, ഓഹരി ഇനത്തിലായി 39 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

സമഗ്രകാര്‍ഷിക വികസന പദ്ധതിക്ക്, കാര്‍ഷിക വിപണന മേഖല ശക്തിപ്പെടുത്തുന്നതിന്, കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷക സേവനകേന്ദ്രം ശക്തിപ്പെടുത്തുന്നതിനും എന്നീ ഇനങ്ങളിലായാണ് സര്‍ക്കാര്‍ സഹായം അനുവദിച്ചട്ടുള്ളത്.

പുനര്‍ജനി പദ്ധതിയില്‍നിന്നാണ് മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തിന് ധനസഹായം നല്‍കുന്നത്. നേഴ്‌സറി പ്ലാന്റ് തുടങ്ങുന്നതിനാണ് സഹായം. 11.38 ലക്ഷം രൂപയാണ് അനുവദിച്ചത്. പട്ടികവിഭാഗം സംഘങ്ങളുടെ പുനരുദ്ധാരണത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമായി ഇടപെടാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

പുനര്‍ജനി പദ്ധതിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ തുക നീക്കിവെച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം സംഘങ്ങള്‍ക്ക് പുതിയ ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനും പ്രത്യേക സഹായം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!