മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമഭേദഗതി ബില്‍ ഇക്കൊല്ലം കൊണ്ടുവരും

Deepthi Vipin lal

മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് അന്തിമരൂപമായി. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി നിയമം – 2022 എന്ന പേരില്‍ ഇതുസംബന്ധിച്ച ബില്‍ ഈ വര്‍ഷംതന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര സഹകരണ മന്ത്രാലയം ഭേദഗതിക്കു അംഗീകാരം നല്‍കിയതായാണ് അറിയുന്നത്. ഭേദഗതി ബില്ലിന്റെ അന്തിമ കരട് തയാറായിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇക്കൊല്ലംതന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

2002 ലാണ് ഇതിനു മുമ്പു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം ഭേദഗതി ചെയ്തിട്ടുള്ളത്. പുതിയ ദേശീയ സഹകരണ നയം കൊണ്ടുവരാനും സഹകരണ മന്ത്രാലയം ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News