മലപ്പുറം സഹകരണ ബാങ്കിന്റെ കാൻകെയർ പദ്ധതിക്ക് തുടക്കമാകുന്നു.

adminmoonam

മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപകര്‍ക്കായി നടപ്പാക്കുന്ന സൗജന്യ കാന്‍സര്‍ ചികിത്സാ സഹായ പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ രണ്ടിന് വിപുലമായ പരിപാടികളോടെ നടക്കും. പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിക്ക് നല്‍കി നിര്‍വ്വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍, സെക്രട്ടറി പി. രാജീവ്, സമദ് സീമാടന്‍, അഷ്‌റഫ് പറച്ചോടന്‍, കെ.പി അഷ്‌റഫ്, ഖലീല്‍ കളപ്പാടന്‍, നൗഷാദ് മുരിങ്ങേക്കല്‍, സി.കെ ഫൈസല്‍ പങ്കെടുത്തു. കോഴിക്കോടുള്ള എം.വി.ആർ കാൻസർ സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 10000 രൂപ നക്ഷേപിച്ചവര്‍ക്കാണ് ചികിത്സാ സാഹയം ലഭിക്കുക. പണം നിക്ഷേപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതോടെ ആനുകൂല്യം ലഭ്യമാകും. പദ്ധതിയിൽനിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറിയാലും പണം തിരിച്ചുകിട്ടും എന്ന പ്രത്യേകതയുമുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!