മലപ്പുറം ജില്ലാ ബാങ്ക് – ആർബിഐ യുമായുള്ള ചർച്ച നാളെ.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അനുവാദത്തിന് ആയി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരണ വകുപ്പ് സെക്രട്ടറിയും സഹകരണസംഘം രജിസ്ട്രാറും നാളെ മുംബൈയിൽ ചർച്ച നടത്തും. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്താൻ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും ആർബിഐയുടെ അനുവാദത്തോടെ മൂന്നുമാസത്തിനകം പരാതികൾ പരിഹരിച്ച് കേരള ബാങ്കിൽ ഉൾപ്പെടുത്താനാണ് ശ്രമം നടത്തുന്നത്. നിലവിൽ കേരള ബാങ്കിൽ ലയിക്കുന്നതിനെതിരെ പ്രമേയം പാസാക്കിയ ഒരേയൊരു ജില്ലാ സഹകരണ ബാങ്ക് ആണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക്. നിലവിലെ സഹകരണ നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ടാണ് ഓർഡിനൻസ് കൊണ്ടുവന്നത്. റിസർവ് ബാങ്കിന്റെ അനുമതിയും അനുവാദവും ഇതിന് ആവശ്യമുണ്ട്. അതുകൊണ്ടാണ് ആർബിഐ മായി ഇക്കാര്യം ചർച്ച ചെയ്യുന്നതിന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി കെ ജയശ്രീയും നാളെ റിസർവ് ബാങ്ക് അധികൃതരുമായി ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രമായി മാറി നിൽക്കുന്നത് സുഗമമായ പ്രവർത്തനത്തിനും ടു ടയർ സിസ്റ്റം നടപ്പാക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നത് റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്തും. റിസർവ് ബാങ്കിന്റെ അനുമതിയും അംഗീകാരവും ലഭിച്ച ശേഷം മൂന്നുമാസത്തിനകം പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയും മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ മെമ്പർമാരെ അറിയിച്ചും പരാതികളുണ്ടെങ്കിൽ പരിശോധിച്ചും പരിഹരിച്ചും വേണം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാക്കാൻ എന്ന് ഓർഡിനൻസിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published.