മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സഹകരണ ജീവനക്കാര്‍ പ്രതിഷേധിച്ചു

moonamvazhi

കേരളത്തിലെ സഹകരണ മേഖലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി തകര്‍ക്കാനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന നീക്കത്തില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രതിഷേധിച്ചു. മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ ഇ.എന്‍. ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഒ.വിനോദ്, പി.എന്‍.ഹാരിസ്, കെ.വിനോദ്, എ. വിശ്വനാഥന്‍, പി.ഷെഹര്‍ബാന്‍ എന്നിവര്‍ സംസാരിച്ചു.

ചമ്രവട്ടം ജങ്നില്‍ കര്‍ഷക സംഘം പൊന്നാനി ഏരിയാ സെക്രട്ടറി വി.രമേഷ് ഉദ്ഘാടനം ചെയ്തു. ടി. ഗിരിവാസന്‍ അധ്യക്ഷനായി. ശ്രീജേഷ് കല്ലാട്ടില്‍, എം.ജി. പ്രദീപ് കുമാര്‍, കെ.ഷീംന, ലീന, ശശി പാടത്തറയില്‍, സലാം തണ്ടലം എന്നിവര്‍ സംസാരിച്ചു. കെ. പ്രദോഷ് സ്വാഗതവും പി.ടി. സുരേഷ് നന്ദിയും പറഞ്ഞു.

കൊണ്ടോട്ടിയില്‍ എന്‍.ആര്‍.ഇ.ജി ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സരോജിനി വിളയില്‍ അധ്യക്ഷയായി. കെ.സി.ഇ.യു ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ഭാഗ്യനാഥ് സംസാരിച്ചു. സി. നിധീഷ് സ്വാഗതവും പി.നിഷാത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.