മലപ്പുറം ജില്ലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുഴുവൻ പേർക്കും വീട് നിർമിച്ചു നൽകുമെന്ന് സഹകരണ മന്ത്രി.

adminmoonam

മലപ്പുറം ജില്ലയിൽ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ട എല്ലാവർക്കും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തകർന്ന മലപ്പുറം ജില്ലയ്ക്ക് സഹകരണ വകുപ്പ് കൈത്താങ്ങ് ആകും. വലിയ ദുരന്തം നേരിട്ട പോത്തുകൽ, കവളപ്പാറ,ഭൂദാനം ഉൾപ്പെടെ മലപ്പുറം ജില്ലയിൽ ഇത്തവണത്തെ മഴക്കെടുതിയിലും ഉരുൾ പൊട്ടലിലും വീട് നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകും. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!