മറയൂര്‍ ബാങ്ക് സന്ദര്‍ശിച്ച് ആന്ധ്രാ സഹകരണ ഉദ്യോഗസ്ഥ സംഘം

moonamvazhi

ഇടുക്കി മറയൂര്‍ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം കണ്ട് മനസിലാക്കാനും പഠിക്കാനുമായി ആന്ധ്രയിലെ സംഘമെത്തി. ഇരു സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ സഹകരണ ബാങ്കുകളിലെ ഭാരവാഹികളാണ് മറയൂര്‍ സഹകരണ ബാങ്ക് സന്ദര്‍ശിച്ചത്. ആന്ധ്ര സഹകരണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ മല്ലേല ജ്ഞാന്‍സി റാണിയുടെ നേതൃത്വത്തില്‍ ജനറല്‍ മാനേജര്‍ കെ വി കൃഷ്ണറാവു, എജിഎം വരുണ്‍, ആറ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും ചെയര്‍ പേഴ്‌സണ്‍മാര്‍, ആന്ധ്രാപ്രദേശ് സഹകരണ പരിശീലന കേന്ദ്രത്തിലെ ഫാക്കല്‍റ്റി വിജയ ചന്ദ്ര റെഡ്ഡി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജി രാമകൃഷ്ണ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് മറയൂര്‍ സഹകരണ ബാങ്ക് സന്ദര്‍ശിച്ചത്.

ഇവര്‍ക്കൊപ്പം കേരള ബാങ്ക് മൂന്നാര്‍ ബ്രാഞ്ച് മാനേജര്‍ അരുള്‍ജ്യോതിയും ഒപ്പമുണ്ടയിരുന്നു. മറയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ആന്‍സി ആന്റണിയുടെ നേതൃത്വത്തില്‍ സംഘാംഗങ്ങളെ സ്വീകരിച്ചു. ടീം ലീഡറായ ജ്ഞാന്‍സി റാണിക്ക് പൊന്നാടയും അണിയിച്ചു. ബാങ്കിന്റെയും അനുബന്ധ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം സംബന്ധിച്ച് സെക്രട്ടറി ജോര്‍ജ് കുഞ്ഞപ്പന്‍(സണ്ണി) വിശദീകരിച്ചു. നീതി സൂപ്പര്‍ മാര്‍ക്കറ്റ്, നീതി മെഡിക്കല്‍, കര്‍ഷക സേവനകേന്ദ്രം, കര്‍ഷകരുടെ ചന്ത, സ്‌പൈസസ് ഔട്ട് ലറ്റ്, ടൂറിസം പ്രോജക്ടായ മിസ്റ്റി റേഞ്ച് റിസോര്‍ട്ട്, സഞ്ചരിയ്ക്കുന്ന ബാങ്ക് ശാഖ, ആംബുലന്‍സ് സര്‍വീസ് എന്നിവ സംഘാംഗങ്ങള്‍ നേരില്‍ കാണുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബാങ്കിങ് മേഖലയിലും സേവന മേഖലകളിലും മറയൂര്‍ സഹകരണ ബാങ്ക് നല്‍കുന്ന വിവിധ സേവനങ്ങളെ ആന്ധ്രാ സഹകരണ സംഘത്തിന് വേണ്ടി ടീം ലീഡര്‍ ആന്‍സി ആന്റണിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന സഹകരണ ബാങ്കിന്റെ ഉപഹാരം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published.