മരങ്ങാട്ടുപിള്ളി ബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു

Deepthi Vipin lal

മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. റബ്ബര്‍ റെയിന്‍ ഗാര്‍ഡിങ്ങിന് 10000 രൂപ വരെ പലിശ രഹിത വായ്പ , 10000 രൂപ നാല് ശതമാനം പലിശ നിരക്കില്‍ പച്ചക്കറി കൃഷി വായ്പ, 25000രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ്ണ പണയ വായ്പ, 25 ലക്ഷം രൂപ വരെ 9.5ശതമാനം പലിശ നിരക്കില്‍ സാധാരണ സ്വര്‍ണ്ണ പണയ വായ്പ, മൂന്ന് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ കൃഷി വായ്പ, വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പഠനോപകരണ വായ്പ എന്നിവ നല്‍കുന്നു.

ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 5.4 ലക്ഷം രൂപ സംഭാവന നല്‍കി. ഗ്രാമ പഞ്ചായത്തിന് പി. പി.ഇ കിറ്റും പള്‍സ് ഓക്‌സിമീറ്ററും സംഭാവന നല്‍കി.

Leave a Reply

Your email address will not be published.

Latest News